Title

എട്ടാം ക്ലാസ്സിലെ കുട്ടനാട് കായലും ജന ജീവിതവും എന്ന അദ്ധ്യായം പഠിപ്പിക്കാന്‍ സഹായകമായ ഒരു വീഡിയോ Social Science ലിങ്കില്‍ അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ചുള്ള പ്രസന്റെഷന്‍സ് സയന്‍സ് ലിങ്കില്‍

Monday, July 25, 2011

ചാന്ദ്രദിനാഘോഷങ്ങള്‍

21-7-2011 വ്യാഴാഴ്ച ചാന്ദ്രദിനമായതിനാല്‍ സ്ക്കൂള്‍ അസംബ്ലിയില്‍ ഗീത ടീച്ചറും ജയശീലന്‍ മാഷും ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് പറ‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞു. ഇതിനോടനുബന്ധിച്ച് ഉച്ചക്ക് അസംബ്ലികൂട്ടി വിദ്യാര്‍തഥികള്‍ ശേഖരിച്ച ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് C Dയില്‍ ചന്ദ്രഗ്രഹണം,സൂര്യഗ്രഹണം,ചാന്ദ്രയാന്‍ വിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ തുടര്‍ന്ന് ക്വിസ് മത്സരവും ഉണ്ടായിരുന്നു.കൂടാതെ വിദ്യാര്‍തഥികള്‍ അവതരിപ്പിച്ച ചാന്ദ്ര വിവരണം കുട്ടികളില്‍ കൂടൂതല്‍ അറിവുപകര്‍ന്നു. ചന്ദ്രനെ കുറിച്ചുള്ള കാര്യങ്ങള്‍ ശേഖരിക്കാനുള്ള ഉത്സാഹവും കുട്ടികളില്‍ ഉണ്ടാവുകയും ചെയ്തു. ക്വിസ് മത്സത്തിനുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ തന്നെ എഴുതി ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ ച്രന്ദനെ ബന്ധപ്പെടുത്തിയുള്ള ഇംഗ്ലീഷ്, ഹിന്ദി, സംസ്ക്രതം എന്നീ ഭാഷകളില്‍ കുട്ടികള്‍ കവിതയും കുറിപ്പും അവതരിപ്പിച്ചു

No comments:

Post a Comment