Title

എട്ടാം ക്ലാസ്സിലെ കുട്ടനാട് കായലും ജന ജീവിതവും എന്ന അദ്ധ്യായം പഠിപ്പിക്കാന്‍ സഹായകമായ ഒരു വീഡിയോ Social Science ലിങ്കില്‍ അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ചുള്ള പ്രസന്റെഷന്‍സ് സയന്‍സ് ലിങ്കില്‍

Monday, July 25, 2011

നെറ്റ് ബുക്കിന്റെ മിടുക്ക് കൂട്ടാം

ചാന്ദ്രദിനാഘോഷങ്ങള്‍

21-7-2011 വ്യാഴാഴ്ച ചാന്ദ്രദിനമായതിനാല്‍ സ്ക്കൂള്‍ അസംബ്ലിയില്‍ ഗീത ടീച്ചറും ജയശീലന്‍ മാഷും ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് പറ‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞു. ഇതിനോടനുബന്ധിച്ച് ഉച്ചക്ക് അസംബ്ലികൂട്ടി വിദ്യാര്‍തഥികള്‍ ശേഖരിച്ച ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് C Dയില്‍ ചന്ദ്രഗ്രഹണം,സൂര്യഗ്രഹണം,ചാന്ദ്രയാന്‍ വിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ തുടര്‍ന്ന് ക്വിസ് മത്സരവും ഉണ്ടായിരുന്നു.കൂടാതെ വിദ്യാര്‍തഥികള്‍ അവതരിപ്പിച്ച ചാന്ദ്ര വിവരണം കുട്ടികളില്‍ കൂടൂതല്‍ അറിവുപകര്‍ന്നു. ചന്ദ്രനെ കുറിച്ചുള്ള കാര്യങ്ങള്‍ ശേഖരിക്കാനുള്ള ഉത്സാഹവും കുട്ടികളില്‍ ഉണ്ടാവുകയും ചെയ്തു. ക്വിസ് മത്സത്തിനുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ തന്നെ എഴുതി ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ ച്രന്ദനെ ബന്ധപ്പെടുത്തിയുള്ള ഇംഗ്ലീഷ്, ഹിന്ദി, സംസ്ക്രതം എന്നീ ഭാഷകളില്‍ കുട്ടികള്‍ കവിതയും കുറിപ്പും അവതരിപ്പിച്ചു

Tuesday, July 12, 2011

ജനസംഖ്യാ ദിനം ബോധവല്‍ക്കരണ ക്ലാസുകള്‍

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്‌  സോഷ്യല്‍ സയന്‍സ്   ക്ലബ്ബിന്റെ നേതൃത്വത്തില്‍  പ്രാദേശിക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.വിദ്യാര്‍ത്‌ഥികള്‍ ആണ് ക്ലാസുകള്‍ നടത്തിയത് . കുന്നത്തു പാളയം , തെക്കെഗ്രാമം യു . പി . സ്കൂള്‍ , വാല്‍മുട്ടി  എന്നിവിടങ്ങളിലാണ്‌
ക്ലാസുകള്‍ സംഘടിപ്പിച്ചത്.  വിദ്യാര്‍ത്‌ഥികള്‍ നടത്തിയ സര്‍വ്വേ യുടെ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടത്തിയത്. പൊതു ജനങ്ങള്‍ക്ക്‌ ജനസംഖ്യാ നിയന്ത്രണത്തെ ക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ക്ലാസ്സിന്റെ ഉദ്ദേശം . വാല്‍ മുട്ടിയില്‍ നടന്ന ക്ലാസ്സ്‌  കൌണ്‍സിലര്‍ ശ്രിമതി . ബിന്ദു ഉത്ഘാടനം ചെയ്തു. വിദ്യാര്‍ത്‌ഥി കളായ അതുല്‍ ഗബ്രിയേല്‍ , നിവിന്‍ , അരുണ്‍. കെ . അരവിന്ദ് , സുധീഷ്‌ , സുധ , നന്ദിനി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അധ്യാപകരായ സുശീല . എം , മനു ചന്ദ്രന്‍ , സുരേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

കുന്നത്തു പാളയം





തെക്കെഗ്രാമം യു . പി . സ്കൂള്‍



വാല്‍മുട്ടി




Monday, July 11, 2011

ഇന്ന് ലോക ജനസംഖ്യ ദിനം

ഇന്ന്  ലോക ജനസംഖ്യ ദിനം

2011 ലെ സെന്‍സസ്  പ്രകാരം ലോക ജനസംഖ്യ  1210193422 (121 കോടി ) ആണ്.
പുരുഷന്മാര്‍ 62372448

സ്ത്രീകള്‍ 586469174








Wednesday, July 6, 2011

ബഷീര്‍ അനുസ്മരണം

വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി.
വൈക്കം മുഹമദ് ബഷീരിന്റ എഴുത്തും ജീവിതവും കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്തത് ബഷീറിന്റെ കൃതികള്‍ (കുട്ടികള്‍ വായിച്ചതും വയിക്കതതുമായ ) അവയിലെ ഭാഷ,ജീവിതം ഏന്നിവയെക്കുറിച്ചുള്ള അവബോധം
നല്‍കുന്ന രീതിയില്‍ ചില മാതൃകകള്‍ കുട്ടികളുടെ മുന്നില്‍ വച്ചു.
ഭാഷ കൊണ്ടും അനുഭവം കൊണ്ടും ബഷീര്‍ സൃഷ്ട്ടിച്ച വ്യത്യസ്തകള്‍ കുട്ടികള്‍ക്ക് ബോധ്യപെടുകയുണ്ടായി അവര്‍ തന്നെ അവയില്‍ ചിലത് അവതരിപ്പിക്കുകയും ചെയ്തു
ആനപ്പൂടയുടെ ചില ഭാഗങ്ങള്‍ വായിച്ചു.പാത്തുമ്മയുടെ ആടിലെ ചില ഭാഗങ്ങള്‍ ചര്‍ച്ചചെയ്തു .ബഷീറിന്റെ കൃതികളുടെ വായന പ്രവര്‍ത്തനമായ്‌ നല്‍കി .

Tuesday, July 5, 2011

ലഹരിക്ക്‌ എതിരെ



ലഹരിക്കും മയക്കു മരുന്നിനും ഒക്കെ അടിമയാകുന്ന ഇന്നത്തെ യുവ സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ഉദ്യേശത്തോടെ ഇന്ന് ചിറ്റൂര്‍ ഗവണ്മെന്റ് വോക്കേ ഹയര്‍ സെക്കന്ററി സ്കൂള്‍ ലെ എന്‍ . എസ്. എസ് യുണിറ്റ് ന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നാടകം അവതരിപ്പിച്ചു .

Monday, July 4, 2011

രസതന്ത്ര വര്‍ഷം








 മേരി ക്യൂറി-സെമിനാര്‍
രസതന്ത്രം
ഐക്യരാഷ്ട്ര പൊതുസഭ2011 അന്താരാഷട്ര രസതന്ത്രവര്‍ഷമാ‍യി പ്രഖ്യാപിച്ചിരിക്കുകയാണ്.മേരി ക്യൂറിക്ക്സതന്ത്ര നോബല്‍ സമ്മാനം ലഭിച്ചതിന്റെ 100-ാം വാര്‍ഷികം പ്രമാണിച്ചാണിത്.ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് സ്ഥാപിതമായിട്ട് 100വര്‍ഷം തികയുന്ന അവസരം കൂടിയാണിത്.
പത്താം തരം വിദ്യാര്‍ത്ഥികള്‍ മേരി ക്യൂരിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്, 4-7- 2011[തിങ്കള്‍]ല്‍ ഒരു സെമിനാര്‍ അവതരിപ്പിച്ചു.ജൂലൈ 4 മേരി ക്യൂറിയുടെ ചരമദിനമായതിനാലാണ് സെമിനാറിനായി ഈ ദിനം തിരഞ്ഞെടുത്തത്.പത്താം തരം വിദ്യാര്‍ത്ഥികളായ അതുല്‍ ഗബ്രിയേല്‍, അഖില എന്നിവരാണ് സെമിനാര്‍ അവതരിപ്പിച്ചത്.
പിച്ച്ബ്ളെന്റ് എന്ന ധാതുവില്‍ നിന്ന് റേഡിയം,പൊളോണിയം എന്നീ മൂലകങ്ങള്‍ മേരി ക്യൂറി വേര്‍തിരിച്ചെടുത്തു.ഇതിന് ക്യൂറിക്ക് രസതന്ത്ര നോബേല്‍ സമ്മാനം ലഭിച്ചു.തന്റെ ജന്മനാടായ പോളണ്ടിന്റെ ഓര്‍മ്മയ്ക്കായാണ് മേരി താന്‍ കണ്ടെത്തിയ മൂലകത്തിന് പൊളോണിയം എന്ന പേര് നല്‍കിയത്.ഇതേക്കൂടാതെ മേരിക്ക് 1903-ല്‍ ഭൗതികശാസ്ത്ര നോബേല്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്.നോബേല്‍ ലഭിച്ച ആദ്യ വനിത മേരി ക്യൂറിയാണ്.രണ്ടു വിഷയത്തില്‍ ആദ്യമായി നോബേല്‍ സമ്മാനം ലഭിച്ച വ്യക്തിയും മേരി ക്യൂറിയാണ്.തന്റെ കണ്ടുപ്പിടിത്തങ്ങള്‍ ചെയ്യാനായി മറ്റ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിട്ടും മേരി ക്യറി തന്റെ കണ്ടുപിടിത്തങ്ങള്‍ മാനവരാസിക്ക് സമര്‍പ്പിക്കുകയായിരുന്നു