രസതന്ത്രം
ഐക്യരാഷ്ട്ര പൊതുസഭ2011 അന്താരാഷട്ര രസതന്ത്രവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.മേരി ക്യൂറിക്ക്സതന്ത്ര നോബല്‍ സമ്മാനം ലഭിച്ചതിന്റെ 100-ാം വാര്‍ഷികം പ്രമാണിച്ചാണിത്.ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് സ്ഥാപിതമായിട്ട് 100വര്‍ഷം തികയുന്ന അവസരം കൂടിയാണിത്.
പത്താം തരം വിദ്യാര്‍ത്ഥികള്‍ മേരി ക്യൂരിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്, 4-7- 2011[തിങ്കള്‍]ല്‍ ഒരു സെമിനാര്‍ അവതരിപ്പിച്ചു.ജൂലൈ 4 മേരി ക്യൂറിയുടെ ചരമദിനമായതിനാലാണ് സെമിനാറിനായി ഈ ദിനം തിരഞ്ഞെടുത്തത്.പത്താം തരം വിദ്യാര്‍ത്ഥികളായ അതുല്‍ ഗബ്രിയേല്‍, അഖില എന്നിവരാണ് സെമിനാര്‍ അവതരിപ്പിച്ചത്.
പിച്ച്ബ്ളെന്റ് എന്ന ധാതുവില്‍ നിന്ന് റേഡിയം,പൊളോണിയം എന്നീ മൂലകങ്ങള്‍ മേരി ക്യൂറി വേര്‍തിരിച്ചെടുത്തു.ഇതിന് ക്യൂറിക്ക് രസതന്ത്ര നോബേല്‍ സമ്മാനം ലഭിച്ചു.തന്റെ ജന്മനാടായ പോളണ്ടിന്റെ ഓര്‍മ്മയ്ക്കായാണ് മേരി താന്‍ കണ്ടെത്തിയ മൂലകത്തിന് പൊളോണിയം എന്ന പേര് നല്‍കിയത്.ഇതേക്കൂടാതെ മേരിക്ക് 1903-ല്‍ ഭൗതികശാസ്ത്ര നോബേല്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്.നോബേല്‍ ലഭിച്ച ആദ്യ വനിത മേരി ക്യൂറിയാണ്.രണ്ടു വിഷയത്തില്‍ ആദ്യമായി നോബേല്‍ സമ്മാനം ലഭിച്ച വ്യക്തിയും മേരി ക്യൂറിയാണ്.തന്റെ കണ്ടുപ്പിടിത്തങ്ങള്‍ ചെയ്യാനായി മറ്റ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിട്ടും മേരി ക്യറി തന്റെ കണ്ടുപിടിത്തങ്ങള്‍ മാനവരാസിക്ക് സമര്‍പ്പിക്കുകയായിരുന്നു
No comments:
Post a Comment