Title

എട്ടാം ക്ലാസ്സിലെ കുട്ടനാട് കായലും ജന ജീവിതവും എന്ന അദ്ധ്യായം പഠിപ്പിക്കാന്‍ സഹായകമായ ഒരു വീഡിയോ Social Science ലിങ്കില്‍ അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ചുള്ള പ്രസന്റെഷന്‍സ് സയന്‍സ് ലിങ്കില്‍

Tuesday, July 12, 2011

ജനസംഖ്യാ ദിനം ബോധവല്‍ക്കരണ ക്ലാസുകള്‍

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്‌  സോഷ്യല്‍ സയന്‍സ്   ക്ലബ്ബിന്റെ നേതൃത്വത്തില്‍  പ്രാദേശിക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.വിദ്യാര്‍ത്‌ഥികള്‍ ആണ് ക്ലാസുകള്‍ നടത്തിയത് . കുന്നത്തു പാളയം , തെക്കെഗ്രാമം യു . പി . സ്കൂള്‍ , വാല്‍മുട്ടി  എന്നിവിടങ്ങളിലാണ്‌
ക്ലാസുകള്‍ സംഘടിപ്പിച്ചത്.  വിദ്യാര്‍ത്‌ഥികള്‍ നടത്തിയ സര്‍വ്വേ യുടെ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടത്തിയത്. പൊതു ജനങ്ങള്‍ക്ക്‌ ജനസംഖ്യാ നിയന്ത്രണത്തെ ക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ക്ലാസ്സിന്റെ ഉദ്ദേശം . വാല്‍ മുട്ടിയില്‍ നടന്ന ക്ലാസ്സ്‌  കൌണ്‍സിലര്‍ ശ്രിമതി . ബിന്ദു ഉത്ഘാടനം ചെയ്തു. വിദ്യാര്‍ത്‌ഥി കളായ അതുല്‍ ഗബ്രിയേല്‍ , നിവിന്‍ , അരുണ്‍. കെ . അരവിന്ദ് , സുധീഷ്‌ , സുധ , നന്ദിനി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അധ്യാപകരായ സുശീല . എം , മനു ചന്ദ്രന്‍ , സുരേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

കുന്നത്തു പാളയം





തെക്കെഗ്രാമം യു . പി . സ്കൂള്‍



വാല്‍മുട്ടി




No comments:

Post a Comment