"നാളേയ്ക്കിത്തിരി ഊര്‍ജ്ജം”
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ് സെന്ററും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന "നാളേയ്ക്കിത്തിരി ഊര്‍ജ്ജം” എന്ന ഊര്‍ജ്ജ സംരക്ഷണ ക്ലബ് പാഠശാല സംസ്കൃത ഹൈസ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു.5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ 50-ഓളം വിദ്യാര്‍ഥികള്‍ ക്ലബില്‍ അംഗമായി.
ഇതിനോടനുബന്ധിച്ച് 29/7/2011 ഉച്ചയ്ക്കു 2മണിക്ക് ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് സംഘടിപ്പിച്ചു. K.S.E.Bയില്‍ നിന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ശ്രീ.അബ്ദുള്‍ ജലീല്‍ സാറും മറ്റു ചില ഉദ്യോഗസ്ഥരും വന്ന് ക്ലാസ് നടത്തി.അവര്‍ ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങള്‍ വളരെ വ്യക്തത്തയോടെയും രസകരമായും നിര്‍ദ്ദേശിച്ചു തന്നു.അവര്‍ ഒരു മാജിക്ക് ലാംപ് കൊണ്ടുവരികയുണ്ടായി.അതില്‍ നിന്ന് വിവിധ വൈദ്യുത ഉപകരണങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയും കാര്യക്ഷമതയും മനസ്സിലാക്കാനായി.അവര്‍ വിവിധ വൈദ്യുത മീറ്ററുകള്‍ കൊണ്ടുവരികയും അതില്‍ മീറ്റര്‍ റീഡിംഗ് നോക്കുവാന്‍ പഠിപ്പിച്ച് തന്നു.അവര്‍ ഒരു ഡയറി നല്‍കുകയുണ്ടായി.ആ ഡയറിയില്‍ ഓരോ ദിവസവും മീറ്റര്‍ റീഡിംഗ് പരിശോധിച്ച് ഉപയോഗം കണ്ടെത്തി കുറിക്കണം.
നമ്മള്‍ക്ക് ഭാവി തലമുറയ്ക്കായി കുറച്ച് ഊര്‍ജ്ജം സംരക്ഷിക്കാം.
No comments:
Post a Comment