Title

എട്ടാം ക്ലാസ്സിലെ കുട്ടനാട് കായലും ജന ജീവിതവും എന്ന അദ്ധ്യായം പഠിപ്പിക്കാന്‍ സഹായകമായ ഒരു വീഡിയോ Social Science ലിങ്കില്‍ അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ചുള്ള പ്രസന്റെഷന്‍സ് സയന്‍സ് ലിങ്കില്‍

Tuesday, August 9, 2011

ഹിരോഷിമ നാഗസാക്കി ദിനം

നാഗസാക്കി ദിനം

9‌‌‌/8/2011 ചൊവാഴ്ച നാഗസാക്കി ദിനം അനുസ്മരിച്ചു. അസംബ്ലിയില്‍,നാഗസാക്കി ദിനവുമായി
ബന്ധപ്പെട്ട് ഗീത ടീച്ചര്‍ സംസാരിച്ചു. അമേരിക്ക 1945ആഗസ്റ്റ് 9ന് ജപ്പാനിലെ നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിക്കുകയുണ്ടായി. പതിനായിരക്കണക്കിന് മനുഷ്യര്‍ നിമിഷാര്‍ദ്ധം കൊണ്ടില്ലാതായ- ദിനത്തിന്റെ സ്മരണാര്‍ഥമാണ് ആഗസ്റ്റ 9 നാഗസാക്കിദിനമായി അനുസ്മരിക്കുന്നത്. 9 ക്ലാസിലെ നിവിന്‍ നാഗസാക്കിദിനവുമയി ബന്ധപ്പെട്ട ലേഖനം വായിച്ചു. ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബുകളെ കുറിച്ചും അതിന്റെ നാശനഷ്ടങ്ങളെക്കുറിച്ചും വിവരിക്കുകയുണ്ടായി. അതിനുശേഷം ജയശിലന്‍ മാഷ് ഈ ദിനത്തെക്കുറിച്ച് പറയുകയുണ്ടായി. ശാസ്ത്രം ദുരുപയോഗം ചെയാനുള്ളതല്ല എന്നും, ശാസ്ത്രം മനുഷ്യപുരോഗതി ലെക്ഷ്യമാക്കിയുള്ളതാണെന്നും മാഷ് പറയുകയുണ്ടായി. ശാസ്ത്രത്തിന്റെ പുരോഗതിയെകുറിച്ചും മാഷ് പരാമര്‍ശിക്കുകയുണ്ടായി. നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍
പോസ്റ്ററുകള്‍ നിര്‍മിച്ച് കൊണ്ടുവന്നു. നാഗസാക്കിദിനവുമായി സ്ക്കൂള്‍ അസംബ്ലിയില്‍ പ്രതിജ്‍ഞ എടുത്തു.

Monday, August 8, 2011

നാളേയ്ക്കിത്തിരി ഊര്‍ജ്ജം

"നാളേയ്ക്കിത്തിരി ഊര്‍ജ്ജം”
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ് സെന്ററും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന "നാളേയ്ക്കിത്തിരി ഊര്‍ജ്ജം” എന്ന ഊര്‍ജ്ജ സംരക്ഷണ ക്ലബ് പാഠശാല സംസ്കൃത ഹൈസ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു.5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ 50-ഓളം വിദ്യാര്‍ഥികള്‍ ക്ലബില്‍ അംഗമായി.
ഇതിനോടനുബന്ധിച്ച് 29/7/2011 ഉച്ചയ്ക്കു 2മണിക്ക് ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് സംഘടിപ്പിച്ചു. K.S.E.Bയില്‍ നിന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ശ്രീ.അബ്ദുള്‍ ജലീല്‍ സാറും മറ്റു ചില ഉദ്യോഗസ്ഥരും വന്ന് ക്ലാസ് നടത്തി.അവര്‍ ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങള്‍ വളരെ വ്യക്തത്തയോടെയും രസകരമായും നിര്‍ദ്ദേശിച്ചു തന്നു.അവര്‍ ഒരു മാജിക്ക് ലാംപ് കൊണ്ടുവരികയുണ്ടായി.അതില്‍ നിന്ന് വിവിധ വൈദ്യുത ഉപകരണങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയും കാര്യക്ഷമതയും മനസ്സിലാക്കാനായി.അവര്‍ വിവിധ വൈദ്യുത മീറ്ററുകള്‍ കൊണ്ടുവരികയും അതില്‍ മീറ്റര്‍ റീഡിംഗ് നോക്കുവാന്‍ പഠിപ്പിച്ച് തന്നു.അവര്‍ ഒരു ഡയറി നല്‍കുകയുണ്ടായി.ആ ഡയറിയില്‍ ഓരോ ദിവസവും മീറ്റര്‍ റീഡിംഗ് പരിശോധിച്ച് ഉപയോഗം കണ്ടെത്തി കുറിക്കണം.
നമ്മള്‍ക്ക് ഭാവി തലമുറയ്ക്കായി കുറച്ച് ഊര്‍ജ്ജം സംരക്ഷിക്കാം.









Tuesday, August 2, 2011

ഹെല്പ് ഡസ്ക് ബ്ലോക്ക്‌ തല ഉത്ഘാടനം


കുട്ടികള്‍ക്ക് സാന്ത്വനമായി "സാന്ത്വനപ്പെട്ടി"
സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡസ്ക് ചിറ്റൂര്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തനം തുടങ്ങി.2/8/11 ചൊവ്വാഴ്ച ചിറ്റൂര്‍ പാഠശാല സംസ്കൃത ഹൈസ്ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രി.കെ.ഗോപാലസ്വാമി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ശ്രി.ടി.രാമദാസ് സ്വാഗതം പറഞ്ഞു.നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രിമതി.വി.സുമതി അദ്ധ്യക്ഷയായി.നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.സിന്ധു "സാന്ത്വനപ്പെട്ടി" സ്ക്കൂള്‍ ഹെല്‍പ്പ് ഡസ്ക് കണ്‍വീനര്‍ സുശീല ടീച്ചര്‍ക്ക് കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.കിഷോര്‍ കുമാര്‍ ,കെ.വസന്തകുമാരി,ബാബുദാസ് ബി.പി..രാധാകൃഷ്ണ്ന്‍,...സുദേവന്‍,സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ലിയോനാര്‍ഡ്,ഷീന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സിസ്റ്റര്‍ വിജയ ക്ലാസെടുത്തു.
വിദ്യാര്‍ഥികള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് സ്ക്കൂളില്‍ സാന്ത്വനപ്പെട്ടി സ്ഥാപിച്ചത്.കുട്ടികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും ആരുമറിയാതെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഇതിലൂടെ കഴിയും.
ഈ വിഷയവുമായി ബന്ധപ്പെട്ട രീതിയിലുള്ള കുട്ടികള്‍ അവതരിപ്പിച്ച കവിത നാടന്‍ പാട്ട്,മോണോ ആക്റ്റ്, സ്കിറ്റ്, എന്നിവ അരങ്ങേറി.
എന്തുകൊണ്ടും കുട്ടികളുടെ പലവിധ പ്രശ്നങ്ങള്‍ക്ക് ഹെല്‍പ് ഡസ്ക് പരിഹാരമാവും എന്നു പ്രതീക്ഷിക്കാം.