Title

എട്ടാം ക്ലാസ്സിലെ കുട്ടനാട് കായലും ജന ജീവിതവും എന്ന അദ്ധ്യായം പഠിപ്പിക്കാന്‍ സഹായകമായ ഒരു വീഡിയോ Social Science ലിങ്കില്‍ അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ചുള്ള പ്രസന്റെഷന്‍സ് സയന്‍സ് ലിങ്കില്‍

Monday, July 25, 2011

നെറ്റ് ബുക്കിന്റെ മിടുക്ക് കൂട്ടാം

ചാന്ദ്രദിനാഘോഷങ്ങള്‍

21-7-2011 വ്യാഴാഴ്ച ചാന്ദ്രദിനമായതിനാല്‍ സ്ക്കൂള്‍ അസംബ്ലിയില്‍ ഗീത ടീച്ചറും ജയശീലന്‍ മാഷും ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് പറ‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞു. ഇതിനോടനുബന്ധിച്ച് ഉച്ചക്ക് അസംബ്ലികൂട്ടി വിദ്യാര്‍തഥികള്‍ ശേഖരിച്ച ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് C Dയില്‍ ചന്ദ്രഗ്രഹണം,സൂര്യഗ്രഹണം,ചാന്ദ്രയാന്‍ വിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ തുടര്‍ന്ന് ക്വിസ് മത്സരവും ഉണ്ടായിരുന്നു.കൂടാതെ വിദ്യാര്‍തഥികള്‍ അവതരിപ്പിച്ച ചാന്ദ്ര വിവരണം കുട്ടികളില്‍ കൂടൂതല്‍ അറിവുപകര്‍ന്നു. ചന്ദ്രനെ കുറിച്ചുള്ള കാര്യങ്ങള്‍ ശേഖരിക്കാനുള്ള ഉത്സാഹവും കുട്ടികളില്‍ ഉണ്ടാവുകയും ചെയ്തു. ക്വിസ് മത്സത്തിനുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ തന്നെ എഴുതി ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ ച്രന്ദനെ ബന്ധപ്പെടുത്തിയുള്ള ഇംഗ്ലീഷ്, ഹിന്ദി, സംസ്ക്രതം എന്നീ ഭാഷകളില്‍ കുട്ടികള്‍ കവിതയും കുറിപ്പും അവതരിപ്പിച്ചു

Tuesday, July 12, 2011

ജനസംഖ്യാ ദിനം ബോധവല്‍ക്കരണ ക്ലാസുകള്‍

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്‌  സോഷ്യല്‍ സയന്‍സ്   ക്ലബ്ബിന്റെ നേതൃത്വത്തില്‍  പ്രാദേശിക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.വിദ്യാര്‍ത്‌ഥികള്‍ ആണ് ക്ലാസുകള്‍ നടത്തിയത് . കുന്നത്തു പാളയം , തെക്കെഗ്രാമം യു . പി . സ്കൂള്‍ , വാല്‍മുട്ടി  എന്നിവിടങ്ങളിലാണ്‌
ക്ലാസുകള്‍ സംഘടിപ്പിച്ചത്.  വിദ്യാര്‍ത്‌ഥികള്‍ നടത്തിയ സര്‍വ്വേ യുടെ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടത്തിയത്. പൊതു ജനങ്ങള്‍ക്ക്‌ ജനസംഖ്യാ നിയന്ത്രണത്തെ ക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ക്ലാസ്സിന്റെ ഉദ്ദേശം . വാല്‍ മുട്ടിയില്‍ നടന്ന ക്ലാസ്സ്‌  കൌണ്‍സിലര്‍ ശ്രിമതി . ബിന്ദു ഉത്ഘാടനം ചെയ്തു. വിദ്യാര്‍ത്‌ഥി കളായ അതുല്‍ ഗബ്രിയേല്‍ , നിവിന്‍ , അരുണ്‍. കെ . അരവിന്ദ് , സുധീഷ്‌ , സുധ , നന്ദിനി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അധ്യാപകരായ സുശീല . എം , മനു ചന്ദ്രന്‍ , സുരേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

കുന്നത്തു പാളയം





തെക്കെഗ്രാമം യു . പി . സ്കൂള്‍



വാല്‍മുട്ടി




Monday, July 11, 2011

ഇന്ന് ലോക ജനസംഖ്യ ദിനം

ഇന്ന്  ലോക ജനസംഖ്യ ദിനം

2011 ലെ സെന്‍സസ്  പ്രകാരം ലോക ജനസംഖ്യ  1210193422 (121 കോടി ) ആണ്.
പുരുഷന്മാര്‍ 62372448

സ്ത്രീകള്‍ 586469174








Wednesday, July 6, 2011

ബഷീര്‍ അനുസ്മരണം

വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി.
വൈക്കം മുഹമദ് ബഷീരിന്റ എഴുത്തും ജീവിതവും കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്തത് ബഷീറിന്റെ കൃതികള്‍ (കുട്ടികള്‍ വായിച്ചതും വയിക്കതതുമായ ) അവയിലെ ഭാഷ,ജീവിതം ഏന്നിവയെക്കുറിച്ചുള്ള അവബോധം
നല്‍കുന്ന രീതിയില്‍ ചില മാതൃകകള്‍ കുട്ടികളുടെ മുന്നില്‍ വച്ചു.
ഭാഷ കൊണ്ടും അനുഭവം കൊണ്ടും ബഷീര്‍ സൃഷ്ട്ടിച്ച വ്യത്യസ്തകള്‍ കുട്ടികള്‍ക്ക് ബോധ്യപെടുകയുണ്ടായി അവര്‍ തന്നെ അവയില്‍ ചിലത് അവതരിപ്പിക്കുകയും ചെയ്തു
ആനപ്പൂടയുടെ ചില ഭാഗങ്ങള്‍ വായിച്ചു.പാത്തുമ്മയുടെ ആടിലെ ചില ഭാഗങ്ങള്‍ ചര്‍ച്ചചെയ്തു .ബഷീറിന്റെ കൃതികളുടെ വായന പ്രവര്‍ത്തനമായ്‌ നല്‍കി .